മാന്നാർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. മാന്നാർ കുട്ടമ്പേരൂർ വൈദ്യനാഥപുരം ആയുർവേദ ആശുപത്രിയിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം എ.കെ.പി.എ മുൻ ജില്ലാ പ്രസിഡന്റ് സാനു ഭാസ്കർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് നിയാസ് മാന്നാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സാമു ഭാസ്കർ സ്വാഗതം പറഞ്ഞു. ദൈനംദിന ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും അതിലൂടെ മനുഷ്യശരീരത്തിൽ സംഭവിക്കുന്ന രോഗങ്ങളെ കുറിച്ചുമുള്ള ക്ലാസിന് വൈദ്യനാഥപുരം ആയുർവേദ ഡോക്ടർ ഡോ.ശ്രീജിത്ത്.ആർ നേതൃത്വം നൽകി. മേഖല ട്രഷറർ സാമൂവൽ പി.ജെ, മേഖല പി.ആർ.ഒ ജിതേഷ് ചെന്നിത്തല, ജോർജ് ഫിലിപ്പ്, യൂണിറ്റ് ഇൻ ചാർജ് ജയൻ ലുക്‌മി, യൂണിറ്റ് ട്രഷറർ മഹേഷ്.എം, ശ്രുതി മഹേഷ്, ഷേർലി സാമുവൽ, കണ്ണൻ, സതീഷ്കുമാർ എന്നിവർ സംസാരിച്ചു.