cvx

മുഹമ്മ: യുവമോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരംഗ യാത്രയുടെ ഉദ്ഘാടനം ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എം. പി. സേതുമാധവന് ദേശീയ പതാക കൈമാറി നിർവഹിച്ചു.

ചേർത്തല സൗത്ത് അരീപറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച തിരംഗായാത്ര പുത്തനങ്ങാടി ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം മണ്ഡലം പ്രസിഡന്റ്‌ കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

"ഹർ ഘർ തിരംഗാ " എന്ന പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാര എല്ലാവീടുകളിലും ദേശീയ പതാക ഉയർത്തണമെന്നുള്ള സന്ദേശം എല്ലാ ജനങ്ങളിലേക്കും എത്തിക്കുകയാണ് തിരംഗ യാത്രയുടെ ലക്ഷ്യം.