ആലപ്പുഴ : മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ കോടിയർച്ചന വേദിയിൽ ഭക്തജന തിരക്ക് വർദ്ധിച്ചു. ഇന്നലെ ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുടുംബസമേതം ദർശനം നടത്തി. ക്ഷേത്രത്തിൽ എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻനെ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, കോടി അർച്ചന കമ്മറ്റി ചെയർമാൻ ആർ.കൃഷ്ണൻ, കോ ചെയർമാൻ എ.മണി, സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി, രാമചന്ദ്ര അയ്യർ എന്നിവർ ചേർന്ന് പൂർണകുഭം നൽകി.തുടർന്ന് ക്ഷേത്രത്തിൽ ഭദ്ര ദീപം തെളിച്ച അദ്ദേഹം കോടി അർച്ചന കമ്മറ്റി പ്രസിദ്ധീകരിച്ച ' ലളിതാ സഹസ്ര നാമം' പുസ്തകം ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ, ചെയർമാൻ ആർ. കൃഷ്ണൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.