photo

ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം പാറ്റൂർ കരയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മികവ്-2024 എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കര കമ്മിറ്റി പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ, പഞ്ചായത്തംഗം ടി.വിജയൻ,പടനിലം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻരാധാലയം,സെക്രട്ടറി കെ.രമേശ്, കരകമ്മിറ്റി സെക്രട്ടറി ജി.സുനിൽകുമാർ, ബി.പ്രകാശ്,ഒ.മനോജ്, പി.സ്റ്റാലിൻ കുമാർ, എ.എം.പ്രസാദ്, കെ.രാജൻ,എൻ.നന്ദു, രോഹിത് പാറ്റൂർ എന്നിവർ സംസാരിച്ചു.