adarav

മാന്നാർ: സി.എ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടംപേരൂർ 16-ാം വാർഡ് ഐശ്വര്യ കുടുംബശ്രീ അംഗം പാമ്പാല വീട്ടിൽ നാരായണൻ, വിജയമണി ദമ്പതികളുടെ മകൻ നന്ദു നാരായണനെ കുടുംബശ്രീ ആദരിച്ചു. മഹാത്മജി വായനശാലയിൽ നടന്ന എ.ഡി.എസ് പൊതുസഭയിൽ വെച്ച് വാർഡ് മെമ്പർ വി.ആർ ശിവപ്രസാദ് നന്ദു നാരായണനെ ആദരിക്കുകയും, എ.ഡി.എസ് വക ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് അംഗം ജഗദമ്മ സ്വാഗതവും മുൻ എ.ഡി.എസ് പ്രസിഡൻ്റ് സുമ നന്ദിയും പറഞ്ഞു.