cricket

മാന്നാർ: മാന്നാർ ക്രിക്കറ്റ്‌ ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി നടന്നുവന്ന എം.സി.സി പ്രീമിയർ ലീഗ് ഒന്നാം സീസൺ മത്സരത്തിൽ സൺ‌ഡേ ക്രിക്കറ്റേഴ്സ് മാന്നാറും, ഫിയോണിക്സ് അമ്പലപ്പുഴയും തുല്യ വിജയികളായി. സമ്മാനത്തുക ഇരു ടീമുകൾക്കും തുല്യമായി നൽകി. സമ്മാനദാന ചടങ്ങിൽ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ യൂത്ത് കോർഡിനേറ്റർ കെബിൻ കെന്നഡി സമ്മാനദാനം നിർവഹിച്ചു. ക്ലബ്‌ ഭാരവാഹികളായ ഷിബിൻ, ശംഭു, അഖിൽ, സ്റ്റെഫിൻ, സനു, ശ്യാംരാജ്, ഷിബു ചാക്കോ എന്നിവർ സംസാരിച്ചു.