അരൂർ :ചന്തിരൂർ വ്യാസ ചാരിറ്റബിൾ ട്രസ്റ്റ് മഹിളാ സംഘം വാർഷിക പൊതുയോഗം വാർഡ് അംഗം വി.കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം പ്രസിഡന്റ് തുഷാര ഷിബു അദ്ധ്യക്ഷയായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. സി.എസ്. ശശിധരൻ, ജയാനന്ദൻ, കെ. നടേശൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി തുഷാര ഷിബു (പ്രസിഡന്റ്),മഞ്ജു ലൈജേഷ്(വൈസ് പ്രസിഡന്റ്),ദിവ്യ ഗിരീഷ് (സെക്രട്ടറി), രഞ്ജിതാ സുനിൽ(ജോയിന്റ് സെക്രട്ടറി), ഷൈമ ഷാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.