മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്‌കൂളിലെ 2024-25 അദ്ധ്യയന വർഷത്തെ സ്‌കൂൾ ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണച്ചടങ്ങ് , ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.ബി.സന്തോഷ്, ട്രസ്റ്റ് അംഗങ്ങളായ മധുസൂദനൻ, വിനോദ് ഉമ്പർനാട് എന്നിവർ പങ്കെടുത്തു. ചൈത്ര തെരേസ ജോൺ ബാഡ്ജും സ്ളാഷും ധരിപ്പിച്ച് സ്ഥാനാരോഹിതരാക്കിയ ക്യാബിനറ്റ് അംഗങ്ങൾക്ക് പ്രിൻസിപ്പൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താൻ സ്‌കൂൾ ഫ്ലാഗ് കൈമാറി. ഹെഡ്ഗേൾ ദേവ കൃഷ്ണ വിനോദ് നന്ദി പറഞ്ഞു.