മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമോൾ രാജു, എം.കെ.സുധീർ, ലളത രവീന്ദ്രനാഥ്, കെ.ഗോപൻ, ടി.കൃഷ്ണകുമാരി, സജീവ് പ്രായിക്കര, ശാന്തി അജയൻ, മനസ് രാജൻ, ജസ്റ്റിൻസൻ പാട്രിക്, രാജു പുളിന്തറ, മോഹൻദാസ്, പ്രസന്നാ ബാബു, രമേശ് ഉപ്പാൻസ്, ചിത്രാമ്മാൾ, പ്രശാന്ത്കുമാർ, കോശി ഇടിക്കുള, റ്റി.സി.ജേക്കബ്, രാജലക്ഷ്മി.ജി എന്നിവർ സംസാരിച്ചു.