photo

ചേർത്തല: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 10ന് നടത്തുവാൻ തീരുമാനിച്ചിരുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ സ്ഥാപകദിനാഘോഷ പരിപാടികൾ വെട്ടിച്ചുരുക്കി സമ്മേളനത്തിന് ചിലവാകുന്ന തുകയും ജീവനക്കാരിൽ നിന്നും സമാഹരിച്ച തുകയും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചേർത്തലയിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് ചെക്ക് ഏറ്റുവാങ്ങി. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. ഹരികുമാർ,ജനറൽ സെക്രട്ടറി ഡോ.വി.എം.ഹാരിസ്, സംസ്ഥാന സെക്രട്ടറി കെ.ബി.ബിജുക്കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ആർ.അജയ്,സുധീർ ബാബു, കോട്ടയം,ആലപ്പുഴ ജില്ലാ പ്രസിഡന്റുമാരായ ഡോ. ബി.അജയകുമാർ, ഡോ. രതീഷ് ബാബു എന്നിവർ പങ്കെടുത്തു.