മാവേലിക്കര: റെയിൽവേ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്‌നൈറ്റ് ഐ.ടി.ഐയിൽ ഡി.സിവിൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ ട്രേഡുകളിലെ ജനറൽ വിഭാഗത്തിലും ന്യൂനപക്ഷ സംവരണ വിഭാഗത്തിലും എസ്.സി, എസ്.ടി വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്കും മാനേജ്മെന്റിന്റെ പ്രത്യേക കൺസെഷൻ ഏർപ്പെടുത്തിയിട്ടുള്ള ഏതാനും സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം രക്ഷാകർത്താവിനോടൊപ്പം നേരിട്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04792303540, 9447976614, 9447115435.