a

മാവേലിക്കര : ഡി.വൈ.എഫ്.ഐ മുള്ളിക്കുളങ്ങര വാർഡിലെ പ്രവർത്തകരുടെ ഒരുദിവസത്തെ അദ്ധ്വാനത്തിന്റെ ഫലം ദുരിതാശ്വാസത്തിന് കൈമാറി. സംസ്ഥാന കമ്മറ്റി വയനാട്ടിൽ നിർമ്മിച്ചു നൽകുന്ന 25വീടുകളുടെ നിർമാണ ഫണ്ട്‌ ശേഖരണത്തിനായാണ് തുക നൽകുന്നത്. നിർമ്മാണ മേഖലയിൽ ഒരു ദിവസം അദ്ധ്വാനിച്ച് അതിന്റെ പ്രതിഫലം പൂർണമായി നൽകിയാണ് ഇവർ മാതൃകയായത്. ഡി.വൈ.എഫ്.ഐ മാവേലിക്കര ബ്ലോക്ക്‌ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സന്ദീപ് ശിവരാമൻ, മുള്ളികുളങ്ങര യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനന്ദു ദാസ്, വിഘ്‌നേഷ്, വിഷ്ണു, അജയ് മോൻ, നിഖിൽ, ശരൺ എന്നിവർ പങ്കാളികളായി.