ആലപ്പുഴ: വയനാട് ഉരുൾപൊട്ടിയ ഭാഗങ്ങളിൽ ജനകീയ തിരച്ചിലിൽ ആലപ്പുഴ മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കാളികളായി. രണ്ടുദിവസങ്ങളിലായി മുണ്ടക്കൈ,ചൂരൽമല സൂചിപ്പാറ ഭാഗങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. മഹിളാ കോൺഗ്രസ് പ്രസിഡന്റ് ബബിതാ ജയൻ,ജില്ലാ ഭാരവാഹികളായ ശ്രീലത ഓമനക്കുട്ടൻ, ബീന.കെ.എസ്,അനിത സജി, നിസാ.എൻ, ശ്രീലേഖ മനു,ചിത്ര ഗോപാലകൃഷ്ണൻ,നജുമാ ലിസ്ബാക്ക് എന്നിവർ പങ്കെടുത്തു.