ആലപ്പുഴ: പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന സന്ദേശമുയർത്തി ബാലഗോകുലം ജില്ല സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി നിറച്ചാർത്ത് മത്സരം 17ന് നടക്കും. രാവിലെ 10ന് തുമ്പോളി എസ്.എൻ ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കെ.ജി, എൽ.പി, യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9446792693, 9946407868, 9447132773.