s

ആലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ 78-ാം വാർഷികം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 15ന് രാവിലെ ഒൻപതിന് ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ആഘോഷച്ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ല കളക്ടർ അലക്‌സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, എൻ.സി.സി., വിദ്യാഭാസം തുടങ്ങി വിവിധ വകുപ്പുദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഡ്രസ് റിഹേഴ്സൽ ഇന്ന് രാവിലെ എട്ടിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും.