മാരാരിക്കുളം: കേരള സാബർമതി സാംസ്‌കാരിക വേദിയിയുടെ നേതൃത്വത്തിൽ നിലയത്ത് പുരയിടം ഉപചന്ദ്രൻ അനുസ്മരണവും ഭക്ഷ്യ ധാന്യ വിതരണവും നടത്തി.കേരള സാബർമതി സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം.ഇ. ഉത്തമക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം മുഖ്യപ്രഭാഷണം നടത്തി.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് മുൻ അംഗം ഗ്രേയ്സി സ്റ്റീഫൻ,രാജു പള്ളിപ്പറമ്പിൽ,ദിലീപ് കുമാർ ചേർത്തല തുടങ്ങിയവർ സംസാരിച്ചു.