ചേർത്തല:അക്ഷരജ്വാലയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയായിരുന്ന മോഹനൻ ചെട്ടിയാരുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണവും ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ ഉദ്ഘാടനം ചെയ്തു. ശർമിള ഷെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പി ഋഷികേശ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അദ്ധ്യക്ഷ ഷേർളി ഭാർഗവനും വൈസ് ചെയർമാൻ ടി.എസ്. അജയകുമാറും ചേർന്ന് സഹായവിതരണം നടത്തി.മോഹനൻ ചെട്ടിയാർ സ്മൃതി പുരസ്‌കാരം ഉല്ലല ബാബുവിന് വിജയൻ എരല്ലൂർ സമ്മാനിച്ചു.തുടർന്ന് പി.എസ്.സുഗന്ധപ്പൻ, സർജു കളവംകോടം,ജോസഫ് മാരാരിക്കുളം,ഗൗതമൻ തുറവൂർ, ലീനരാജു, ടി.വി.ഹരികുമാർ, കലവൂർ വിജയകുമാർ,ബേബി തോമസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഗീത ഉണ്ണികൃഷ്ണൻ സ്വാഗതവും തുറവൂർ സുലോചന നന്ദിയും പറഞ്ഞു.