അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വെട്ടിക്കരി വാർഡിൽ ഏഴരച്ചിറ - വണ്ടാനം കിഴക്ക് നവജീവൻ വായനശാലയ്ക്ക് സമീപത്തേയ്ക്ക് പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സാദ്ധ്യമാക്കുന്നതിന് ജനകീയ ഒപ്പ് ശേഖരണം നടത്തി കെ .സി .വേണുഗോപാൽ എം.പി യ്ക്ക് നിവേദനം സമർപ്പിച്ചു.അമ്പലപ്പുഴ വടക്ക് - പുന്നപ്ര തെക്ക് എന്നീ രണ്ട് പഞ്ചായത്തുകളുടെ കാർഷിക മേഖലയെ തമ്മിൽ ബന്ധിപ്പിക്കുന്ന , ഏകദേശം 22 ലക്ഷം രൂപ വേണ്ടി വരുന്ന ഏഴരച്ചിറ പാലം യാഥാർത്ഥ്യമാക്കുവാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം പറഞ്ഞു.