ആലപ്പുഴ : ആലപ്പുഴ വനിതാ ശിശു ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജനദിനാചരണം സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തിൽ നിന്ന് വിജയ് പാർക്കിലേക്ക് വാക്കത്തോൺ നടന്നു. തുടർന്ന് ബീച്ച് പരിസരത്തെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി പരിപാടികൾക്ക് നേതൃത്വം നൽകി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.എസ്.ശ്യാമമോൾ , ഡോ. മനീഷ് നായർ, നഴ്സിംഗ് സൂപ്രണ്ട് ബീന, നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.