അമ്പലപ്പുഴ: പറവൂർ പഞ്ചായത്ത് നഗർ റെസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമവും മെരിറ്റ് ഈവനിംഗും നടത്തി.എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നടത്തി.അസോസിയേഷൻ പ്രസിഡന്റ് ബി.പ്രദീപ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ മുഖ്യപ്രഭാഷണവും, മുതിർന്ന പൗരന്മാരെ ആദരിക്കലും നിർവഹിച്ചു.അജിതാ സതീശൻ, സെനോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.കെ.എൻ.ചന്ദ്രബാബു സ്വാഗതവും എൻ.കെ.മുരളീധരൻ നന്ദിയും പറഞ്ഞു.തുടർന്ന് പുന്നപ്ര മധു അവതരിപ്പിച്ച നർമ്മ ഗാന സല്ലാപവും നടന്നു.