ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ തെരുവു നായകൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് തുടരുന്നു.
ഇന്നലെ പിടികൂടി വാക്‌സിനേഷൻ ചെയ്ത 112 തെരുവുനായകൾ ഉൾപ്പെടെ മൂന്ന് ദിവസങ്ങളിലായി, 23 വാർഡുകളിൽ നിന്നായി നഗരത്തിലെ 516 തെരുവു നായകൾക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്.