മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 1926-ാം നമ്പർ ഇരമത്തൂർ ആർ ശങ്കർ മെമ്മോറിയൽ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 170 - ാം മത് ജയന്തി ആഘോഷിക്കും. രാവിലെ 7ന് ശാഖാ ചെയർമാൻ ജയപ്രകാശ് കീച്ചേരിൽ പതാക ഉയർത്തും.ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ ഭാഗവത പാരായണം എന്നിവ നടക്കും . ഉച്ചയ്ക്ക് 12ന് ശ്രീനാരായണ ഗുരുദേവ മാസികയുടെ മാനേജിംഗ് ഡയറക്ടർ ഓംകാർ പ്രഭാഷണം നടത്തും. അന്നദാനം, വിശേഷാൽ പൂജകൾ, ഗുരു പുഷ്പാഞ്ജലി, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കുമെന്ന് ശാഖാ കൺവീനർ കെ.വി.സുരേഷ് കുമാർ അറിയിച്ചു.