ആലപ്പുഴ: പൊതു ഇടങ്ങൾ വയോജന സൗഹൃദമാക്കണമെന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ നിർദ്ദേശിച്ചു. സർക്കാർ ഓഫീസുകളും റെയിൽവേസ്റ്റേഷനും ബസ് സ്റ്റാൻഡും ഉൾപ്പെടെയുള്ള പൊതു ഇടങ്ങൾ വയോജനങ്ങൾക്കു യഥേഷ്ടം ഉപകരിക്കുംവിധം സൗകര്യപ്രദമാക്കണം. ഹെൽത്തി ഏജിംഗ് മൂവ്‌മെന്റ് പഴവീട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെൽത്തി ഏജിംഗ് മൂവ്‌മെന്റ് കോ-ഓർഡിനേറ്റർചന്ദ്രദാസ് കേശവപിള്ള അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ.ജലീൽ, ടി.ആർ.ശിശുപാലൻ, ശാന്തി സുരേഷ്, മിനി അനിൽകുമാർ, സി.കെ.ചന്ദ്രമതി, എൻ.കെ.രമേശ്, രാജേശ്വരി സജുകുമാർ എന്നിവർ സംസാരിച്ചു. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ പരിശോധന നടത്തി.