ഹരിപ്പാട്: വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസിന് കൈമാറി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൽ.മൻസൂർ, ഗ്രാമ പഞ്ചായത്തംഗം ടി.പി.അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.ഡി.ഹരികുമാർ എന്നിവർ പങ്കെടുത്തു.