ഹരിപ്പാട്: റീ ബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് പണം സ്വരൂപിക്കുന്നത്തിലേക്ക് ഡി.വൈ.എഫ്.ഐ ആറാട്ടുപുഴ തെക്ക് മേഖല കമ്മിറ്റി ഒരു ദിവസം കൊണ്ട് ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു. മേഖല പ്രസിഡന്റ് എസ്.അഭയന്തും സെക്രട്ടറി ബിനീഷ്ബേബിയും ചേർന്ന് ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാറിന് ചെക്ക് കൈമാറി. ഡി.വൈ.എഫ്.ഐ കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി.എ.അഖിൽ, കെ.ശ്രീകൃഷ്ണൻ,ജി. ബിജുകുമാർ,ബിനീഷ്ദേവ് തുടങ്ങിയവർ പങ്കെടുത്തു.