അരൂർ: തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. എഴുപുന്ന പഞ്ചായത്ത് 15-ാം വാർഡ് കളത്തിൽ ജോസഫ്, ഭാര്യ ലിജി ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. എരമല്ലൂർ - എഴുപുന്ന റോഡിൽ എരമല്ലൂർ കോങ്കേരി പാലത്തിന്റെ കിഴക്ക് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം അപകടത്തിൽ ലിജിയുടെ കൈ ഒടിഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.