ഹരിപ്പാട് : ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസിൽ അഫിലിയേറ്റ് ചെയ്ത് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന നവോദയ വയോജന അയൽക്കൂട്ടം വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകി. 60 വയസിനു മുകളിൽ പ്രായമുള്ള 15 അംഗങ്ങൾ അടങ്ങുന്നതാണ് അയൽക്കൂട്ടം. മുതിർന്ന അംഗം ബേബിയിൽ നിന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ എൻ.സജീവൻ തുക ഏറ്റുവാങ്ങി. യോഗത്തിൽ ജോയി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. രാജേഷ്, ഗ്രാമ പഞ്ചായത്തംഗം നിർമ്മല ജോയി, സി.ഡി.എസ് ചെയർപേഴ്സൺ സ്മിതരാജേഷ്, രാജൻ, രമ്യ, ആരതി, സുനിത വാസവൻ എന്നിവർ സംസാരിച്ചു.