തുറവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള കാഷ് അവാർഡിന് തുറവൂർ കിഴക്കേക്കര സർവീസ് സഹകരണ ബാങ്ക് അപേക്ഷ ക്ഷണിച്ചു. 2021-22, 2022-23, 2023 - 24 അദ്ധ്യയന വർഷങ്ങളിൽ വിജയിച്ചവർ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം, വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ 21ന് വൈകിട്ട് 4 ന് മുമ്പായി ബാങ്ക് ഓഫീസിൽ നൽകണം.