ഹരിപ്പാട്: കേരള കർഷക സംഘം ആറാട്ടുപുഴ വടക്ക് മേഖലാ കൺവെൻഷൻ കേരള കർഷക സംഘം കാർത്തികപ്പള്ളി ഏരിയാ എക്സീക്യൂട്ടിവ് അംഗം വി. സതീശൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.ആനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഏരിയാ സെക്രട്ടറി ബി.കൃഷ്ണകുമാർ, എസ്. സുനിൽ, യു.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജി.സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .ഭാരവാഹികളായി എം.ആനന്ദൻ (പ്രസിഡന്റ്), പ്രീത (വൈസ് പ്രസിഡന്റ്), ജി.സുരേഷ് (സെക്രട്ടറി), എസ്. സുനിൽ (ജോയിന്റ് സെക്രട്ടറി), യു.സുനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.