ഹരിപ്പാട്: കർഷകസംഘം ചേപ്പാട് കിഴക്ക് മേഖലാ കൺവെൻഷൻ കർഷകസംഘം ഏരിയാ സെക്രട്ടറി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ ചാക്കോ, പി .ഉണ്ണികൃഷ്ണൻ, വിജയമോഹൻ , പി ര.ജു, എന്നിവർ സംസാരിച്ചു. ജി. ഷിമുരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഹരിദാസൻ നായർ (പ്രസിഡന്റ്), ജി.ഷിമുരാജ് (സെക്രട്ടറി), പി രാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.