കായംകുളം : ജനകീയ സമരങ്ങളെ അടിച്ചുമർത്തുന്ന പൊലീസ് നയം കേരളത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു . എലിവേറ്റഡ് ഹൈവേ ആവശ്യമുന്നയിച്ച് നിരാഹാര സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ സമരപ്പന്തലിൽ കയറി ക്രൂരമായി മർദ്ദിക്കുകയും നേതാക്കളുടെ വീട്ടിൽ അർദ്ധരാത്രി കടന്നുകയറി മാതാപിതാക്കളെയും യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഭാര്യമാരെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത പൊലീസ് നടപടി കാടത്തമാണെന്ന് അദ്ദേഹം ആരോപിച്ചു. സി.സി.സി പ്രസിഡൻ്റ് ബി.ബാബുപ്രസാദ് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ നേതാക്കളായ യു. മുഹമ്മദ് , എ. ജെ. ഷാജഹാൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.