ചാരുംമൂട്: ചാരുംമൂട്ടിലെ മജസ്റ്റിക് സെന്റർകോംപ്ലക്സിൽ ആരംഭിക്കുന്ന റീംസ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഹയർ ലേർണിംഗ് എന്ന തൊഴിലധിഷ്ഠിത കോഴ്സുകളുടെ സ്ഥാപന ഉദ്ഘാടനവും,​ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും 14ന് വൈകിട്ട് 3.30ന് മജസ്റ്റിക്കിലെ റീംസ് ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഹാജി. എം.എം.ജമാലുദ്ദീൻ സാഹിബ് അദ്ധ്യക്ഷത വഹിക്കും. എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ നൂറനാട്,താമരക്കുളം, ചുനക്കര, പാലമേൽ പഞ്ചായത്തുകളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകാരമുള്ളതാണ് കോഴ്സുകളെന്ന് സി.ഇ.ഒ ഡോ.ഷാജു ജമാലുദീൻ, ഡയറക്ടർ പ്രൊഫ.എ.ഹാഷിമുദീൻ എന്നിവർ പറഞ്ഞു.