ghf

ഹരിപ്പാട്: മണ്ണിനെ മനസ്സിലാക്കി മണ്ണിൽ കാലുറപ്പിച്ച് നടക്കുന്നതും ഓടുന്നതും നമ്മുടെ പാരമ്പര്യമായിരുന്നു എന്നാൽ ഇന്ന് ജനനം മുതൽ മരണം വരെ മണ്ണിൽ തൊടാതെ ഇരിക്കാൻ എങ്ങനെ സാധിക്കും എന്നതിനെപ്പറ്റിയാണ് മനുഷ്യൻ ചിന്തിക്കുന്നത്. ഇതാണ് ഭൂമിയുടെ സർവ്വനാശത്തിന് കാരണമെന്ന് സി-ഡിറ്റ് മുൻ ഡയറക്ടർ ഡോ.അച്ചുത് ശങ്കർ പറഞ്ഞു നിറപുത്തരി ആഘോഷത്തിന്റെ ഭാഗമായി കാർത്തികപള്ളി സബ് ട്രഷറി ഭണ്ഡാര അങ്കണത്തിൽ നടത്തിയ പൈതൃക ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകനും ഗാനരചയിതാവുമായ എഴുമാവിൽ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സബ് ട്രഷറി ആഫീസർ വി.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നഗരസഭാ കൗൺസിലർ ശ്രീവിവേക് ആദരാഞ്ജലി അർപ്പിച്ചായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. കാർഷികമേഖലകളിലെ മികച്ച കർഷകരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ് താഹ ആദരിച്ചു. ചരിത്ര പൈതൃക ക്വിസ് മത്സരങ്ങളിൽ വിജയികളായ സ്കൂൾ വിദ്യാർത്ഥികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി അനുമോദന പത്രം നൽകി. സർവീസ് സംഘടനാ നേതാക്കളായ ജി. ജയൻ വീയപുരം, എസ്. ശരത്കുമാർ, പി.അജിത്ത്, കെ.ആർ. ദേവീദാസ്, അഡ്വ.ഷുക്കൂർ എന്നിവർ സംസാരിച്ചു.