ഹരിപ്പാട് : സമഗ്രശിക്ഷാ കേരളം ഹരിപ്പാട് ഉപജില്ലയിൽ നിന്ന് സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത മൂന്നു പ്രോജക്ടുകളിൽ ഒന്നായ സുഗന്ധ ഭൂമിയുടെ നടത്തിപ്പിന് മുന്നോടിയായിട്ടുള്ള ആലോചന ആശയ രൂപീകരണയോഗം, ഹരിപ്പാട് ബോയ്സ് ഗവ. ഹൈസ്കൂളിൽ നടന്നു. യോഗം മുൻസിപ്പൽ കൗൺസിലർ വൃന്ദ എസ്.കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ബി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ഹരിപ്പാട് ബി.പി.സി ജൂലി.എസ് ബിനു പദ്ധതി വിശദീകരിച്ചു. ഗവ. ഗേൾസ് എച്ച് .എം ഇൻ ചാർജ് എ.അജയകുമാർ,എസ്.എം.സി ചെയർമാൻ ജി.അനിൽകുമാർ, വാർഡ് കൗൺസിലർ ലത കണ്ണന്താനം എന്നിവർ സംസാരിച്ചു. ഹരിപ്പാട് ഉപജില്ലയിലെ 5 ഹൈസ്കൂളുകളിൽ നിന്നുള്ള 30 കുട്ടികളെ ഉൾപ്പെടുത്തിയാണ് പ്രോജക്ട് നടപ്പിലാക്കുന്നത്.