ആലപ്പുഴ : കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കർക്കടക കഞ്ഞി മേള ആരംഭിച്ചു. കർക്കടക കഞ്ഞിയും വിവിധ തരം ആരോഗ്യ കൂട്ടുകളും പായസങ്ങളും ചക്ക കൊണ്ടുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭിക്കും. ജില്ലയിലെ രണ്ട് കുടുംബശ്രീ യൂണിറ്റുകളാണ് പങ്കെടുക്കുന്നത്. കർക്കടക മാസം ജില്ലയിൽ 17 പഞ്ചായത്തുകളിലായി നടന്ന മേളകളുടെ സമാപനം കുറിച്ച് കൊണ്ടാണ് കളക്ടറേറ്റിൽ മേള. കുടുംബശ്രീ ജില്ല മാനേജർമാർ സാഹിൽ ഫെയ്‌സി റാവുത്തർ, ഡാനി വർഗീസ്, നിനു ജോസ്, ജിസ്‌ന അഷറഫ് , എസ്.ശ്യാമ എന്നിവർ സംസാരിച്ചു.