ഹരിപ്പാട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിപ്പാട് ടെക്നിക്കൽ സ്കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ (വെൽഡിംഗ് )​ ഒരു ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 19ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ട്രേഡ്സ്മാൻ (വെൽഡിംഗ്) ഒരു ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 19ന് ഉച്ചയ്ക്ക് 2ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സുപ്രണ്ട് അറിയിച്ചു