basketball-

ചെന്നിത്തല: നവോദയ വിദ്യാലയം മേഖലാതല ബാസ്കറ്റ് ബാൾ ടൂർണമെന്റിന് ചെന്നിത്തല പി.എം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ തുടക്കമായി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ്എം.പി. നിർവഹിച്ചു. ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് മേഖല അസി.കമ്മീഷണർ സി.രാമകൃഷ്ണൻ മുഖ്യാതിഥിയായി. സബ് ഇൻസ്പെക്ടറും സീനിയർ ബാസ്ക്കറ്റ്ബാൾ കോച്ചുമായ അനുമോഹൻദാസ് കായിക താരങ്ങൾക്ക് മാർഗ് നിർദ്ദേശങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന കുമാരി, വിദ്യാലയ മാനേജ്മെന്റ് പ്രതിനിധി ജയൻ ടി.പിള്ള, പി.ടി.എ പ്രതിനിധി ഷിജിമോൾ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് സിബി.വി എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സി.എച്ച് ദിനേശൻ സ്വാഗതവും വനിതാ കായികാദ്ധ്യാപിക ഷീജ അനിൽ നന്ദിയും പറഞ്ഞു.