ramaaynam-parshnothari

മാന്നാർ : രാമായണ മാസാചാരണത്തോടനുബന്ധിച്ച് കുട്ടംപേരൂർ 3500-ാംനമ്പർ ശ്രീഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും, വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു. മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത പ്രശ്നോത്തരിയുടെ ഉദ്ഘാടനം കരയോഗം പ്രസിഡൻറ് സതീഷ് ശാന്തിനിവാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ വേലൂർമഠം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ നാരായണൻ നായർ, ട്രഷറർ രഘുനാഥൻ നായർ.വി, വനിതാ സമാജം പ്രസിഡൻറ് ജ്യോതി വേലൂർമഠം, രജനി സി എന്നിവർ സംസാരിച്ചു.