കായംകുളം: ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഒ.എൻ.കെ ജംഗ്ഷനിലെ സമരസമിതി ഓഫീസിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. സമരസമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ ദിനേശ് ചന്ദന, മുനിസിപ്പൽ കൗൺസിലർ എ.പി.ഷാജഹാൻ, വി.എം.അമ്പിളിമാൻ, അജീർ യൂനസ്, സജീർ കുന്നുകണ്ടം എന്നിവർ പങ്കെടുത്തു.