s

ആലപ്പുഴ: ജില്ലാ സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ 7ന് ആലപ്പുഴ രാമവർമ്മ ഡിസ്ട്രിക്ട് ക്ലബ് ഗ്രൗണ്ടിൽ നടക്കും. 2009 ജനുവരി രണ്ടിന് ശേഷം ജനിച്ച ആൺ, പെൺകുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. അടുത്ത മാസം കാസർകോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ ടൂർണമെന്റിൽ നിന്ന് തിരഞ്ഞെടുക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ള ടീമുകളും കായിക താരങ്ങളും ഇന്ന് രാവിലെ 7ന് രാമവർമ്മ ഡിസ്ട്രിക്ട് ക്ലബ് ഗ്രൗണ്ടിലെത്തി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ:9745007431.