ഹരിപ്പാട്: ഗവ.എൽ.പി സ്‌കൂൾ എസ്.എം.സിയുടെ നേതൃത്വത്തിൽ വയനാടിനൊരു കൈത്താങ്ങാകുവാൻ സംഘടിപ്പിച്ച ചായ,ചെറുകടി ചലഞ്ചിലൂടെ 64650 രൂപ സ്വരൂപിച്ചു. ഹരിപ്പാട് നഗരസഭാദ്ധ്യക്ഷൻ കെ.കെ രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ സതീഷ് പാലത്തുംപാടൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മിനിമോൾ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ അനസ് എ. നസീം, എസ്.കൃഷ്ണകുമാർ, എസ്.നാഗദാസ്, ശ്രീവിവേക്, ഈപ്പൻ ജോൺ, നിർമ്മലാ കുമാരി, ജില്ലാപഞ്ചായത്തംഗങ്ങളായ അഡ്വ.ടി.എസ്.താഹ, ജോൺ തോമസ്, മുൻ എം.എൽ.എ മാരായ ടി.കെ.ദേവകുമാർ, അഡ്വ.ബി. ബാബുപ്രസാദ്, കേരള ബാങ്ക് മുൻ ഡയറക്ടർ എം.സത്യപാലൻ, യുവജനക്ഷേമബോർഡംഗം എസ്.ദീപു തുടങ്ങിയവർ സംസാരിച്ചു.