മാന്നാർ : ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാടിനെ സഹായിക്കാൻ തങ്ങളുടെ ഉപജീവന മാർഗത്തിന്റെ ഭാഗമായ ആട്ടിൻകുട്ടിയെ നൽകിയിരിക്കുകയാണ് ഒരു കുടുംബം. റീബിൽഡ് വയനാടിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന വീടുകൾക്ക് വേണ്ടി നടത്തിയ ഫണ്ട് സമാഹരണത്തിലാണ്, സി.പി.എം 9-ാം വാർഡ് ബ്രാഞ്ച് സെക്രട്ടറി രമണി, രാജൻ ദമ്പതികൾ തങ്ങളുടെ ഉപജീവന മാർഗത്തിന്റെ ഭാഗമായ ആട്ടിൻകുട്ടിയെ നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവൽ ആട്ടിൻകുട്ടിയെ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.എ അൻവർ, ബ്ലോക്ക് സെക്രട്ടറി ലിജോ ജോയ്, പ്രസിഡന്റ് കെബിൻ കെന്നഡി, ട്രഷറർ അരുൺ മുരുകൻ, എൽ.സി സെക്രട്ടറി സി.പി.സുധാകരൻ, മേഖല കമ്മിറ്റി അംഗം വിഷ്ണുദേവ് എന്നിവർ പങ്കെടുത്തു.