മാവേലിക്കര: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി സംസ്ഥാന കമ്മിറ്റി അഞ്ചു വീടുകൾ നിർമ്മിച്ചു നൽകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അയ്യപ്പൻ പിള്ള പറഞ്ഞു. യൂത്ത് ഫ്രണ്ട് മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.രാധാകൃഷ്ണക്കുറുപ്പ്, അഡ്വ.സരുൺ ഇടിക്കുള, റെജിൻ മാത്യു, ഷെഫീക്ക് താമരക്കുളം, ഷിനു വെട്ടിയാർ, വി.ഹരികുമാർ, ബിജു ആനന്ദൻ, നവാസ്, വിനായകൻ, ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.