മാവേലിക്കര: പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്റ്റ് ഏജന്റുമാരെയും, ഫീൽഡ് ഓഫീസർമാരെയും തിരഞ്ഞെടുക്കുന്നതിനായി മാവേലിക്കര പോസ്റ്റൽ സൂപ്രണ്ട്, 14ന് രാവിലെ 10 മുതൽ ഒരു വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മാവേലിക്കര തപാൽ ഡിവിഷന്റെ പരിധിയിൽ വരുന്ന കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ നിന്നുള്ള അപേക്ഷകർ അന്നേ ദിവസം ബയോ-ഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രായം, മേൽവിലാസം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പോസ്റ്റൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാക്കണം.