ആലപ്പുഴ: തുമ്പോളി കലാലയ വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീവത്സാപ്രകാശ് മെമ്മോറിയൽ അഖില കേരള ക്വിസ് മത്സരം നടത്തും. രണ്ട് പേരടങ്ങുന്ന ടീമായാണ് മത്സരം നടത്തുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് 7001 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 4001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 2001 രൂപയും നാലാം സ്ഥാനത്തിന് 1001 രൂപയും അഞ്ച്, ആറ് സ്ഥാനക്കാർക്ക് 501 രൂപ വീതവും ക്യാഷ് പ്രൈസ് നൽകും. വിവരങ്ങൾക്ക്: 9074336361, 7736105686.