അമ്പലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗ്ഗാ - മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവരം നടന്നു. രാവിലെ അറവുകാട് ഗുരുദേവ സന്നിധിയിൽ നിന്ന് താലപ്പൊലി ,വാദ്യമേളങ്ങളുടെ അകമ്പടിയോടെ രുഗ്മിണി സ്വയംവര ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിയത്. തുടർന്ന് നടന്ന അന്നദാനം പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഉദ്ഘാടനം ചെയ്തു.