ambala

അമ്പലപ്പുഴ : അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ വാഹന പ്രചരണ ജാഥക്ക് തുടക്കമായി. താലൂക്ക് ജോയിന്റ് സെക്രട്ടറി എൻ.പി സ്നേഹജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. അനിൽ കുമാർ അദ്ധ്യക്ഷനായി .കള്ള് വ്യവസായം സംരക്ഷിക , അനധികൃത വിദേശമദ്യ വിൽപ്പന തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്ജാഥ. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് വി.ഡി. അംബുജാക്ഷൻ, ജനറൽ സെക്രട്ടറി എ.വി.അനിരുദ്ധൻ ,വി.കെ .സുധാകരൻ, എൻ.ടി.ഉത്തമൻ , കെ.രാജേഷ് , കെ.ഡി. ബേബിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് കോമളപുരത്ത് നടന്ന സമാപന സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ .എ ഉദ്ഘാടനം ചെയ്തു.