അമ്പലപ്പുഴ : പുന്നപ്ര മാർ ഗ്രിഗോരിയോസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശവത്സരാഘോഷങ്ങൾക്ക് തുടക്കമായി. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പും കോളേജ് പേട്രനുമായ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ഡോ. ജെയിംസ് പാലക്കൽ അദ്ധ്യക്ഷനായി . ചടങ്ങിൽ ഫാ. സിറിയക് കോട്ടയിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ്, ബർസാർ ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം,ഡോ. ജോസഫ് സാം, ഫാ.അഗസ്റ്റിൻ പൊങ്ങനാംതടം, പി. ജി. സൈറസ്, ഫാ. ടിജോ പതാലിൽ, ഫാ. തോമസ് കാഞ്ഞിരവേലിൽ, അഡ്വ. പ്രദീപ് കൂട്ടാല, സുധർമ ഭുവനേന്ദ്രൻ എന്നിവർ സംസാരിച്ചു.