അമ്പലപ്പുഴ: കേരള ഫുട്ബാൾ ജൂനിയർ ടീമിൽ സെലക്ഷൻ ലഭിച്ച പുന്നപ്ര സ്വദേശി മുഹമ്മദ് ഇഹ്സാനെ ജവഹർ ബാൽ മഞ്ച് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ പി.പി.സാബു ഉദ്ഘാടനം ചെയ്തു. മഞ്ച് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ ഹാദി ഹസൻ അദ്ധ്യക്ഷനായി . അർച്ചന ബൈജു, ഹസൻ എം. പൈങ്ങാമഠം, ആദിത്യൻ സാനു, പി.ഉണ്ണിക്കൃഷ്ണൻ, സമീർ പാലമൂട്, വിഷ്ണു പ്രസാദ്, പി.എം. ഷിഹാബുദ്ദീൻ, നൗഷാദ് അബ്ദുൽ റഹ്മാൻ, ഈസാ സമീർ ,സിനാൻ എന്നിവർ പ്രസംഗിച്ചു.