add

ആലപ്പുഴ : അമ്പലപ്പുഴ ഗവ.കോളേജ് കലാലയ യൂണിയന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർഥിനികൾക്കായി മെൻസ്ട്രൽ കപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചു. മാദ്ധ്യമപ്രവർത്തക പി.ആർ.പ്രവീണ ഉദ്ഘാടനം നിർവഹിച്ചു. ഡോ.പ്രീതി ജയറാം ബോധവൽക്കരണ ക്ലാസ് നയിച്ചു. കോളേജ് യൂണിയൻ വനിതാ പ്രതിനിധി ഫാത്തിമ ഹുസൈൻ അധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ ഡോ. അഭിലാഷ് കുമാർ മുഖ്യ അതിഥിയായി. യൂണിയൻ കൗൺസിലർ ജസീറ ജി, യൂണിയൻ ഭാരവാഹി ആദിത്യൻ സാനു, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.ഷീജ, അദ്ധ്യാപിക ആതിര, കൊമേഴ്സ് വിഭാഗം അദ്ധ്യാപിക മേരി സുധ തുടങ്ങിയവർ സംസാരിച്ചു.